കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

kannur shot dead

കണ്ണൂര്‍ ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മരിച്ചത് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ്. 45 വയസായിരുന്നു.

സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കർഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ പോയതായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇയാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്. സ്ഥലത്ത് നിന്ന് നാടൻ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസെടുത്തു.  

Story Highlights kannur, shot dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top