Advertisement

ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്; അക്കൗണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ തുക അക്കൗണ്ട് ഉടമ പിന്‍വലിച്ചു

December 3, 2020
1 minute Read
found mistake again in Treasury software

ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ നിന്നും അക്കൗണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ തുക അക്കൗണ്ട് ഉടമ പിന്‍വലിച്ചു. 74 ലക്ഷത്തിന്റെ ട്രഷറി തട്ടിപ്പിനെ തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിച്ചുവെന്ന് ധനവകുപ്പ് അവകാശപ്പെടുന്നതിനിടെയാണ് വീണ്ടും പിഴവു കണ്ടെത്തിയത്.

വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്നും സീനിയര്‍ അക്കൗണ്ടന്റ് 74 ലക്ഷം രൂപ തട്ടിയെടുത്തത് സോഫ്റ്റ്‌വെയറിലെ പിഴവ് മുതലെടുത്താണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സോഫ്റ്റ്വെയറിലെ അപാകത പരിഹരിക്കാന്‍ ധനവകുപ്പ് നടപടി തുടങ്ങി. ഇതിനിടെയാണ് അക്കൗണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ തുക അക്കൗണ്ട് ഉടമ പിന്‍വലിച്ചതായി തെളിഞ്ഞത്. സോഫ്റ്റ്‌വെയറിലെ പിഴവിനെ തുടര്‍ന്നാണ് കൂടുതല്‍ തുക പിന്‍വലിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ ട്രഷറിയില്‍ നിന്നും ഓണ്‍ലൈനായാണ് പണം പിന്‍വലിച്ചത്. നവംബര്‍ അഞ്ചിന് അക്കൗണ്ടില്‍ 5,94,846 രൂപയുണ്ടായിരുന്ന വ്യക്തി 5,99,000 രൂപ പിന്‍വലിച്ചു. ഇതോടെ അക്കൗണ്ട് മൈനസായി. ഒരു മാസം മുന്‍പ് നടന്ന ക്രമക്കേട് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അധികമെടുത്ത തുക ട്രഷറി വകുപ്പില്‍ നിന്നാണ് നഷ്ടമാകുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ധനകാര്യ വകുപ്പിന് തലവേദനയാകുകയാണ്.

Story Highlights found mistake again in Treasury software

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top