Advertisement

മുഖ്യമന്ത്രിയാക്കിയാൽ ഉച്ചയുറക്കത്തിന് ഒരു മണിക്കൂർ സമയം അനുവദിക്കും: ഗോവൻ നേതാവ്

December 3, 2020
Google News 2 minutes Read
Goa compulsory siesta break

തന്നെ മുഖ്യമന്ത്രിയാക്കിയാൽ ഉച്ചക്ക് ഒരു മണിക്കൂർ ഉച്ചയുറക്കത്തിനായി അനുവദിക്കുമെന്ന് ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി. ഉച്ചക്ക് രണ്ടിനും നാലിനും ഇടയിൽ ഒരു മണിക്കൂർ സമയം അനുവദിക്കുമെന്നാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ സർദേശായി പറഞ്ഞത്.

“ഗോവക്കാർ എപ്പോഴും സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അതിന് ഉച്ചയുറക്കം അത്യാവശ്യമാണ്. ഉച്ചയുറക്കം ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ജോലി മികവ് കൂട്ടുകയും ചെയ്യും. സാധാരണഗതിയിൽ ഗോവയിലുള്ളവർ ഉച്ചയുറക്കം ആഗ്രഹിക്കുന്നവരാണ്. എന്നാൽ വിവിധ ജോലികൾ ചെയ്യുന്നവർക്കും, കടകൾ നടത്തുന്നവർക്കും ഇതിന് സമയം ലഭിക്കാറില്ല. അതുകൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നത്.”- സർദേശായി പറഞ്ഞു.

Story Highlights Goa Forward Party promises compulsory siesta break if elected to power

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here