തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ പരിശീലന ക്ലാസ് നാളെ

തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫിസര്‍, ഫസ്റ്റ് പോളിംഗ് ഓഫിസര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി നാളെ പരിശീലന ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി പരിധിയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ മഹാത്മഗാന്ധി ബ്ലോക്കിലും പാറശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, പോത്തന്‍കോട്, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളവര്‍ക്ക് രണ്ടു ഘട്ടങ്ങളിലായി നെടുമങ്ങാട് ഗവണ്‍മെന്റ് ജിഎച്ച്എസ്എസിലുമാണു ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
പരിശീലനത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Story Highlights – Local body elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here