തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ കൊവിഡ് കേസുകളില്‍ കുറവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം നാല്‍പതിനായിരത്തില്‍ താഴെയാണ് ആകെ കൊവിഡ് കേസുകള്‍.

ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞു. മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് മരണം നൂറിന് മുകളില്‍ കടന്നു. ആന്ധ്രയില്‍ ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 7000 കടന്നു.

അതിനിടെ കര്‍ണാടകയില്‍ അടുത്തവര്‍ഷം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മൂന്നാംഘട്ട വ്യാപന സാധ്യതയുണ്ടെന്ന് സംസ്ഥാന ഉപദേശക സമിതി വ്യക്തമാക്കി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിനടുത്തെത്തി.

Story Highlights number of covid cases in the country has come down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top