Advertisement

ഡല്‍ഹി കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച് കമല ഹാരിസ്; വ്യാജ പ്രചാരണം [24 fact check]

December 4, 2020
1 minute Read
kamala haris fake tweet

/- അഞ്ജന രഞ്ജിത്ത്

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ട്വീറ്റിന് 8000ല്‍ റീട്വീറ്റുകളും 27000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. കമല ഹാരിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് എന്ന രീതിയിലാണ് പ്രചാരണം.

Read Also : കമലാ ഹാരിസിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജയും; നീര ടാൻഡൻ വൈറ്റ് ഹൗസ് ബഡ്ജറ്റ് ഡയറക്ടറായേക്കും

എന്നാല്‍ ഇത്തരത്തില്‍ ഒരു ട്വീറ്റ് കമലാ ഹാരിസിന്റെ ഔദ്യോഗിക അംഗം ജാക്ക് ഹാരിസിന്റെ ട്വിറ്റ് ആണ് കമലയുടെത് എന്ന പേരില്‍ പ്രചരിക്കുന്നത്.

ജാക്ക് ഹാരിസ് നവംബര്‍ 28ാം തിയതി 12.45ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇത്. ഇതേ സമയവും തിയതിയുമാണ് കമലാ ഹാരിസിന്റെ വ്യാജ ട്വീറ്റിലും കാണപ്പെടുന്നത്. വിദഗ്ധമായി ഇതേ പോസ്റ്റ് കമലാ ഹാരിസിന്റെ ട്വീറ്റെന്ന രീതിയില്‍ എഡിറ്റ് ചെയ്തിരിക്കുന്നു. കമലാ ഹാരിസ് നിലവില്‍ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ച് ഒന്നും തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ല.അതിനാല്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്.

Story Highlights 24 fact check, fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top