കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് കേന്ദ്രം

കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് കേന്ദ്രം. കഞ്ചാവിനെ മാരകമയക്കുമരുന്നുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63 ആം യോഗത്തിലാണ് ഇന്ത്യയുടെ നിലപാട്. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗം മാരക മരക്ക് മരുന്നുകളുടെ കൂട്ടത്തിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കി.
53 അംഗരാജ്യങ്ങളിൽ 27 പേരും കഞ്ചാവ് മയക്കുമരുന്നല്ല എന്ന വാദത്തെ പിന്തുണച്ചു. 59 വർഷമായി കഞ്ചാവിനെ മാരക മയക്കുമരുന്നിൻ്റെ വിഭാഗത്തിലാണ് എണ്ണിയിരിക്കുന്നതെന്നും മരുന്നായി ഉപയോഗിക്കാൻ പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നും യുഎൻ പറഞ്ഞു.
Story Highlights – UN decides cannabis not a dangerous narcotic, India too votes to reclassify
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here