അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്താൻ ട്രംപിന്റെ നീക്കം

ഇന്ത്യൻ ഐടി മേഖലയ്ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും. തീരുമാനം വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് അമേരിക്കൻ ജീവനക്കാരുടെ വേതന- തൊഴിൽ അടിച്ചമർത്തലിന് കാരണമാകുന്നുവെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ നിരീക്ഷണം.
ഔട്ട്‌സോഴ്‌സിങ്ങിന് തീരുവ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.
അതേസമയം, യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights : Trump moves to stop outsourcing to US IT companies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here