കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു

കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു. സ്വർണക്കടത്ത് റാക്കറ്റിൻ്റെ ഭീഷണിയെ തുടർന്നാണ് കേന്ദ്ര സേനയെ നിയോഗിച്ചിരുന്നത്. ഇനി പൊലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം.
സ്വർണക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ കേന്ദ്ര സേനയെ നിയോഗിച്ചത്. എന്നാൽ ഇനി സംസ്ഥാന പൊലീസിന്റെ സഹായം തേടിയാൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Story Highlights – Customs, Gold smuggling case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here