തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
നാളെ വൈകീട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശവും ഒഴിവാക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദേശം. ഇത് ലംഘിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ നടപടിയുണ്ടാകും. കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വോട്ടുകള്‍ വീട്ടിലെത്തി രേഖപ്പെടുത്തുന്ന സ്പെഷ്യല്‍ വോട്ട് പ്രക്രിയ പുരോഗമിക്കുകയാണ്.
Story Highlights – Local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here