Advertisement

ക്ലാസ് മുറിയിൽ വിവാഹം; വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

December 5, 2020
2 minutes Read

ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികളാണ് ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്.

ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് വിഡിയോയിലുള്ളത്. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കുകയായിരുന്നു. മൂന്നു വിദ്യാർഥികൾക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

Story Highlights Minor boy ties knot to a girl in Rajamahendravaram school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top