തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സരിയ്ക്കും എന്ന് വ്യക്തമാക്കി രജനികാന്ത് അനുയായി കൂട്ടം

പുതുതായി രൂപികരിയ്ക്കുന്ന പാർട്ടി തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സരിയ്ക്കും എന്ന് വ്യക്തമാക്കി രജനി അനുയായി കൂട്ടം. രജനീകാന്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുമായി സഖ്യത്തിലാകും രജനികാന്ത് മത്സരിയ്ക്കുകയെന്ന പ്രചരണം ശക്തമാകവേ ആണ് എല്ലാ മണ്ഡലങ്ങളിലും മത്സരിയ്ക്കാനുള്ള രജനികാന്തിന്റെ പാർട്ടിയുടെ തീരുമാനം.
ഇനിയും പേര് ഇട്ടിട്ടില്ലാത്ത പാർട്ടി തെരഞ്ഞെടുപ്പ് നയം ഇതിനോടകം വ്യക്തമാക്കി. തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനികാന്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയൻ വ്യക്തമാക്കി. രജനികാന്തിന്റെ പാർട്ടി 234 സീറ്റിലും മത്സരിക്കും. ജനുവരി ഒന്നിന് തന്നെ പാർട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങും. തങ്ങളുടേത് സാത്വികമായ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഡിസംബർ 31ന് പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ മാസം അവസാനം വിരാമമിടുമെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജനി മക്കൾ മൻട്രത്തിലെ മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. നേരത്തെ ബിജെപിയ്ക്കും എഐഎഡിഎംകെ യ്ക്കും ഒപ്പം സീറ്റ് പങ്കുവച്ച തെരഞ്ഞെടുപ്പിനെ നേരിടുകയാകും രജനിയുടെ നയം എന്ന് കണക്കാക്കപ്പെട്ടിരുന്നു. അതിന് കടക വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. ഡിഎംകെ മുന്നണിയിൽ രജനികാന്തിന്റെ ഒറ്റയ്ക്ക് മത്സരിയ്ക്കാനുള്ള തീരുമാനം വിള്ളൽ ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Story Highlights – Rajinikanth’s supporters have made it clear that they will contest in all the assembly constituencies in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here