സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്‌പേർ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്‌പേർ മരിച്ചു. ജിദ്ദക്കും മദീനക്കും ഇടയിൽവച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അലവി ഹാജിയുടെ മകൻ തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ(10) എന്നിവരാണ് മരിച്ചത്. മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. 12 വയസുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Story Highlights saudi accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top