മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്ത്രീ താഴേയ്ക്ക് വീണു; ദുരൂഹതയുള്ളതായി പൊലീസ്

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്ത്രീ താഴേയ്ക്ക് വീണു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. സ്ത്രീയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യും.
ആറാം നിലയില്‍ നിന്നാണ് സ്ത്രീ രക്ഷപെടാന്‍ ശ്രമിച്ചത്. ഫ്‌ളാറ്റിലെ ജോലിക്കാരിയാണ് രക്ഷപെടാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഫ്‌ളാറ്റില്‍ നിന്ന് സാരികള്‍ കൂട്ടിക്കെട്ടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. താഴെ വീണ സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പൊലീസാണ് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights – woman fell from flat – Marine Drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here