കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എ വിജയരാഘവന്‍

കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. മുന്നണിയുടെ ശക്തിക്ഷയം കൊണ്ടാണ് യുഡിഎഫ് അവസരവാദ നിലപാടെടുക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഈ നിലപാടുമായി പോയാല്‍ കൂടുതല്‍ ദുര്‍ബലപ്പെടുമെന്നും എല്ലാ വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Read Also : സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ തെറ്റായ പ്രചാരണം നടക്കുന്നു: എ വിജയരാഘവന്‍
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ തികഞ്ഞ പരാജയമാണെന്നും യഥാര്‍ത്ഥ കേസ് അന്വേഷിക്കാതെ ദിശ മാറിയാണ് ഏജന്‍സികളുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം പിന്നിട്ടിട്ടും കളളക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപം. പ്രതികളെ പിടിക്കാതെ കേന്ദ്ര ഏജന്‍സികള്‍ പെട്ടിയും തൂക്കി നടക്കുകയാണെന്നാണ് വിമര്‍ശനം.
ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. നീതിരഹിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ ഇടത് പക്ഷം മുട്ടുവിറച്ച് നില്‍ക്കില്ലെന്നും സര്‍ക്കാരിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – a vijayaraghavan, congress, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here