കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽരത്ന പുരസ്കാരം മടക്കി നൽകും: ബോക്സിംഗ് താരം വിജേന്ദർ സിംഗ്

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം മടക്കി നൽകുമെന്ന് ബോക്സിംഗ് താരം വിജേന്ദർ സിംഗ്. സിംഗുവിലെ പ്രക്ഷോഭ വേദിയിലാണ് വിജേന്ദർ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമരത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ബോക്സിംഗ് താരം വ്യക്തമാക്കി.
ഞായറാഴ്ച സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചാബിൽ നിന്നുള്ള അഞ്ച് മുൻ കായിക താരങ്ങളും പങ്കെടുത്തു. അർജുന അവാർഡ് ജേതാക്കളായ രാജ്ബീർ കൗർ, ഹോക്കി താരം ഗുർമെയിൽ സിംഗ്, മുൻ ഗുസ്തി താരം കർതാർ സിംഗ്, മുൻ ബോക്സർ ജയ്പാൽ സിംഗ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് അജിത് സിംഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സിംഗുവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രതിഷേധത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. കർഷകർക്ക് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights – Boxer Vijender Singh joins protesting farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here