മീനിന്റെ പേരിലുണ്ടായ തർക്കം; വീട്ടമ്മ ആത്മഹത്യ ചെയ്തു

മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഭഗൽപൂർ സ്വദേശിയായ കുന്ദൻ മൻഡലിന്റെ ഭാര്യ സാറ ദേവി ആത്മഹത്യ ചെയ്യുന്നത്.
നാല് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിലേക്ക് രണ്ട് കിലോ മീനുമായി എത്തിയ കുന്ദൻ മൻഡലിനും മക്കൾക്കും സാറ ദേവി മീൻ കറിവച്ച് നൽകി. എന്നാൽ, എന്നാൽ സാറദേവിക്ക് കഴിക്കാൻ കറി ബാക്കിവച്ചില്ല. ഇതോടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഭർത്താവ് തിരച്ച് ജോലിക്ക് പോയ സമയത്ത് സാറദേവി വിഷം കഴിക്കുകയുമായിരുന്നു.
സാറാ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേണമാരംഭിച്ചു.
Story Highlights – Dispute over the name of the fish; The housewife committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here