ത്രിദിന പരിശീലന മത്സരം; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മികച്ച താരങ്ങളൊന്നും ഇല്ലാതെയിറങ്ങിയ ഓസീസ് ബൗളിംഗിനു മുന്നിൽ ഇന്ത്യക്ക് പിടിച്ചുനിൽക്കാനായില്ല. ശുഭ്മൻ ഗിൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി തുടങ്ങിയ മികച്ച താരങ്ങളൊക്കെ ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു.
ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പൺ ചെയ്ത ശുഭ്മൻ ഗില്ലും പൃഥ്വി ഷായും അക്കൗണ്ട് തുറക്കും മുൻപ് തന്നെ മടങ്ങി. വൃദ്ധിമാൻ സാഹ പൂജ്യത്തിനു പുറത്തായി. ചേതേശ്വർ പൂജാര (54), അജിങ്ക്യ രഹാനെ (59*) എന്നിവരടങ്ങിയ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിനെ വലിയ ഒരു തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഹനുമ വിഹാരി (15), ആർ അശ്വിൻ (5) എന്നിവരാണ് മറ്റ് സ്കോറർമാർ.
Read Also : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്: പരുക്കിൽ കുരുങ്ങി ആതിഥേയർ; സഞ്ജു ടീമിൽ തുടരും
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 65 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടത്തിൽ റൺസെന്ന നിലയിലാണ്. രഹാനെ (59), കുൽദീപ് (7) എന്നിവരാണ് ക്രീസിൽ. ഓസ്ട്രേലിയക്കായി ജെയിംസ് പാറ്റിൻസൺ 3 വിക്കറ്റ് വീഴ്ത്തി. ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
അതേസമയം, പര്യടനത്തിലെ രണ്ടാം ടി-20 ഇന്ന് നടക്കും. ആദ്യ ടി-20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരം വിജയിച്ച് പരമ്പര സമനില പിടിക്കാനാവും ഓസ്ട്രേലിയയുടെ ശ്രമം. അതേസമയം, ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയാവട്ടെ ഈ മത്സരം വിജയിച്ച് ടി-20 പരമ്പര സ്വന്തമാക്കാനായാവും ഇറങ്ങുക. സിഡ്നിയിൽ ഇന്ത്യ സമയം ഉച്ചക്ക് 1.40നാണ് മത്സരം.
Story Highlights – india down vs australia in practice match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here