Advertisement

ശിശു പരിപാല അവധി പിതാവിനും മാതാവിനും രണ്ട് വർഷം ശമ്പളത്തോടെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

December 6, 2020
0 minutes Read
paternity leave human rights

ശിശുപരിപാലന അവധി പിതാവിനും മാതാവിനും രണ്ട് വർഷം ശമ്പളത്തോടെ നൽകണം എന്ന് നിർദ്ദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആദ്യ ഘട്ടമായി മെറ്റെനിറ്റി ലീവും പെറ്റെനിറ്റി ലീവും ആറ് മാസം എല്ലാ മേഖലയിലും നിർബന്ധിതമായി അനുവദിയ്ക്കാൻ നടപടി വേണമെന്നും കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രികളുടെ പ്രാതിനിധ്യം തൊഴിൽ മേഖലയിൽ കൂറയാൻ ശിശുപരിപാലനം അവരുടെ മാത്രം ചുമതലയായി മാറുന്നത് കാരണമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

സ്ത്രി ശാക്തികരണ നടപടികൾ രാജ്യത്ത് വലിയ പ്രാധാന്യത്തോടെ നടക്കുന്നെങ്കിലും വനിതാ പ്രാതിനിധ്യം തൊഴിലിടങ്ങളിൽ കുറയുകയാണ്. എറ്റവും പുതിയ സ്ഥിതിവിവരങ്ങളും ഇക്കാര്യം അടിവരയിട്ട സാഹചര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം വിലയിരുത്തി. മനുഷ്യാവകാശ കമ്മീഷന്റെ വനിതാവിഭാഗം ആണ് വിശദമായ വിലയിരുത്തൽ നടത്തിയത്.

ശിശുപരിപാലനം സ്ത്രികളുടെ മാത്രം കടമയായി തുടരുന്ന സാഹചര്യമാണ് വനിതാ പ്രാതിനിധ്യം കുറയാൻ കാരണമെന്ന് സമിതി വിലയിരുത്തി. ഇതിന് മാറ്റം കുടുംബങ്ങളിൽ ഉണ്ടായാലേ സ്ത്രികളുടെ സാന്നിധ്യം തൊഴിലിടങ്ങളിൽ ശക്തമാകു. ലിംഗ നീതി കുടുംബത്തിൽ ഉറപ്പാക്കുന്ന നടപടികൾ ഇതിന് അനിവാര്യമാണ്. ശിശുപരിപാലനമാണ് എറ്റവും പ്രധാന വിഷയം. ഇപ്പോഴത്തെ നിയമങ്ങൾ അനുസരിച്ച് സ്ത്രികൾക്ക് മാത്രം ശിശുപരിപാലന അവധി ആറ് മാസം നൽകുമ്പോൾ ഫലത്തിൽ ശിശുപരിപാലനം സ്ത്രികളുടെ മാത്രം ചുമതലയാണെന്ന് കൂടിയാണ് നിയമം വ്യക്തമാക്കുന്നത്. ഇക്കാര്യത്തിലെ പുനപരിശോധന അടിയന്തിരമായി വേണം. ഇതിന് ശിശുപരിപാലന അവധി ഒരുപോലെ സ്ത്രിയ്ക്കും പുരുഷനും അനുവദിയ്ക്കണം എന്നാണ് കമ്മീഷൻ നിർദ്ദേശം. ഇപ്പോൾ സ്ത്രികൾക്ക് അനുവദിയ്ക്കുന്ന ആറുമാസത്തെ അവധി രണ്ട് വർഷമായ് ദീർഘിപ്പിച്ച് മാതാവിനും പിതാവിനും അനുവദിയ്ക്കണം എന്നാണ് നിർദ്ദേശം. ഇതിനായുള്ള നടപടികൾ പൂർത്തിയാകും വരെ ഇപ്പോഴുള്ള ആറ് മാസത്തെ അവധി മാതാപിതാക്കൾക്ക് രണ്ട് പേർക്കും എല്ലാ മേഖലയിലും അനുവദിയ്ക്കണം എന്നും കമ്മീഷൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top