Advertisement

കൊവാക്സിൻ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

December 7, 2020
Google News 1 minute Read

കൊവാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് കമ്പനി അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശിയ കൊവിഡ് വാക്സിനാണ് കൊവാക്സിൻ.

കഴിഞ്ഞ മാസമാണ് ഭാരത് ബയോടെക്ക് കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. അതിനിടെ വാക്സിൻ ഡോസ് സ്വീകരിച്ച ഹരിയാന ആരോ​ഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രി അനില്‍ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്.

ഇതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രം​ഗത്തെത്തി. 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് എടുക്കുമ്പോഴാണ് വാക്സിന്റെ ഫലം ഉണ്ടാവുക എന്ന് ഭാരത് ബയോടെക് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു എന്നും ഭാരത് ബയോടെക് കൂട്ടിച്ചേർത്തു.

Story Highlights bharat biotech seeks immediate approval for covaxin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here