കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി

കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം. രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ. ഒരു മാസം മുമ്പ് പ്രതിക്കും കുടുംബത്തിനും കെ സുരേന്ദ്രൻ ബിജെപിയിൽ അംഗത്വം നൽകി. പ്രദേശത്തെ സമാധനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ ശ്രമമെന്നും എസ്. സുദേവൻ പറഞ്ഞു.
അതേസമയം, കൊലപാതകത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ആർ ഇളങ്കോ വ്യക്തമാക്കി. പ്രതി അശോകൻ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളെന്ന് റൂറൽ എസ്പി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണമാണോയെന്നും അന്വേഷിക്കും. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പാർട്ടി ഓഫീസ് ഉള്ളതിനാൽ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു.
Story Highlights – CPI (M) activist stabbed to death in Kollam CPI (M) Kollam district secretary reiterates political assassination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here