പാകിസ്താനിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് രോഗികൾ മരിച്ചു; ഏഴ് ജീവനക്കാർക്ക് സസ്പെൻഷൻ

പാകിസ്താനിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ഏഴ് ജീവനക്കാർക്ക് സസ്പെൻഷൻ. പെഷവാറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ഡയറക്ടറിനെ ഉൾപ്പെടെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കൊവിഡ് ഐസൊലേഷൻ വാർഡിലെ അഞ്ച് രോഗികളും ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയും ഒാക്സിജന്റെ അളവ് കുറഞ്ഞത് മൂലം ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതേ തുടർന്നാണ് നടപടിയെന്നും പ്രാദേശിക ആരോഗ്യമന്ത്രി തൈമൂർ സലീം ജഗ്ര അറിയിച്ചു. കൂടുതൽ അന്വേഷണം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താനിൽ കൊവിഡ് ബാധിച്ച് ഇതിനോടകം 8000 പേർ മരിച്ചു. നിലവിൽ നാല് ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
Story Highlights – covid 19, pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here