ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. കഴിഞ്ഞ മാസം 30 നാണ് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇഡി ഉദ്യോഗസ്ഥര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇതിന് പിന്നാലെ പരിശോധനയില്‍ വിശദീകരണവുമായി സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയായിരുന്നുവെന്നും പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Story Highlights – Uralungal Labour Society
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here