രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 26,567 പേര്‍ക്ക്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 26,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 97,03,770 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 39,045 പേര്‍ കൊവിഡ് മുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 91,78,946 ആയി ഉയര്‍ന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 385 മരണമാണ്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,40,985 ആയി. രാജ്യത്ത് നിലവില്‍ 3,83,866 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്.

Story Highlights 26567 Fresh COVID-19 Cases In India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top