മുഖ്യമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനം: പി കെ കൃഷ്ണദാസ്

നിര്‍മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെ മുന്നിൽ നിർത്താൻ സിപിഐഎം ഭയമെന്ന് പി.കെ കൃഷ്ണദാസ്
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി സന്ദര്‍ശിച്ച പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെതാണെന്നും ബിജെപി നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ പോലും സ്വന്തമായി പദ്ധതിയില്ലെന്ന് കൃഷ്ണദാസ്.
കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു.
Story Highlights – pk krishnadas, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here