സ്വപ്നയ്ക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നൽകാൻ ഉത്തരവിട്ട് കോടതി. ജയിൽ ഡിജിപിക്കും സൂപ്രണ്ടിനുമാണ് നിർദേശം. ശബ്ദ സന്ദേശം പുറത്ത് വന്നത് അന്വേഷിക്കാൻ പ്രത്യേക പരാതി സമർപ്പിക്കാൻ കോടതി സ്വപ്നയോട് ആവശ്യപ്പെട്ടു.
തന്റെ ജീവന് സംരക്ഷണം വേണമെന്ന് കാണിച്ച സ്വപ്ന കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. രഹസ്യമൊഴി നൽകരുതെന്ന നിലയിലാണ് ഭീഷണി. ഉന്നത സ്വാധീനമുള്ളവരുടെ പേരുകൾ പറയരുതെന്നും ഭീഷണിയുണ്ടായിരുന്നു. ജയിലിനുള്ളിൽ വച്ച് ഭീഷണി ഉണ്ടായെന്നും ചിലർ കസ്റ്റഡിയിൽ തന്നെ ഭീഷിപ്പെടുത്തുന്നുവെന്നും സ്വപ്ന പറഞ്ഞു.
കസ്റ്റംസിനെക്കുറിച്ച് പരാതിയില്ലെന്നും സംരക്ഷണം വേണമെന്നതാണ് ആവശ്യമെന്നും സ്വപ്ന പറഞ്ഞു. തൻ്റെ അറിവില്ലാതെ ചില കാര്യങ്ങൾ മുൻപ് ഓഡിയോ ക്ലിപ്പായി പുറത്ത് വന്നിട്ടുണ്ടെന്നും, ഐപിസി 164 പ്രകാരം നൽകിയ രഹസ്യമൊഴിയുടെ സാഹചര്യത്തിൽ പരക്കുന്ന വാർത്തകൾ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും സ്വപ്ന കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
Story Highlights – court orders protection for swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here