Advertisement

കര്‍ഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ട്രപതിയെ കാണും

December 8, 2020
Google News 2 minutes Read
delhi chalo protest

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകരുടെ പ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ അടക്കം അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാന്‍ യൂണിയന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് ഏഴ് മണിക്കാണ് ചര്‍ച്ച.

Read Also : കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് ആരംഭിച്ചു

അതേസമയം ഭാരത് ബന്ദിനിടെ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. കെ കെ രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു. ബിലാസ്പൂരില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരത് ബന്ദിന്റെ ഭാഗമായുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

ബന്ദ് സമാധാനപരമായി പുരോഗമിക്കുകയാണ്. കോണ്‍ഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് പുരോഗമിക്കുന്നത്. ഒഡീഷയിലും മഹാരാഷ്ട്രയിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ ഇടത് പാര്‍ട്ടികള്‍ ഉപരോധിച്ചു. ആന്ധ്രയിലെ വിജയവാഡയിലും പാര്‍വതിപുരത്തും കര്‍ഷകര്‍ ശക്തിപ്രകടനം നടത്തി. കൊല്‍ക്കത്തയില്‍ ഇടത് പാര്‍ട്ടികള്‍ ട്രെയിന്‍ തടഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പുതുച്ചേരിയില്‍ ബന്ദ് പൂര്‍ണമാണ്. ഗുജറാത്തില്‍ മൂന്ന് ദേശീയപാതകള്‍ ബന്ദ് അനുകൂലികള്‍ ഉപരോധിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Story Highlights farmers protest, delhi chalo protest, opposition, rahul gandhi, sitharam yechuri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here