ഈ വര്‍ഷം ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ടത് വിജയ് എടുത്ത ‘മാസ്റ്റര്‍’ സെല്‍ഫി

vijay

2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് തമിഴ് താരം വിജയ് ആരാധകര്‍ക്ക് ഒപ്പം പകര്‍ത്തിയ സെല്‍ഫി. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു വിജയ് സെല്‍ഫി എടുത്തത്.

കൂടാതെ താരം ആരാധകരോട് സംസാരിക്കുന്ന വിഡിയോയും വൈറലായിരുന്നു. ആ സമയം വിജയ് എടുത്ത സെല്‍ഫി രണ്ട് ലക്ഷത്തിന് അടുത്ത് റീ ട്വീറ്റ് ചെയ്യപ്പെട്ടു. കൂടാതെ ചിത്രത്തിന് നാല് ലക്ഷത്തിനടുത്ത് ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Read Also : മമ്മൂട്ടി മുതൽ വിജയ് വരെ; ഒരിടവേളയ്ക്ക് ശേഷം നവമാധ്യമങ്ങളിൽ വൈറലായി ഡ്യൂപ് ചലഞ്ച്

ഫെബ്രുവരിയിലായിരുന്നു സംഭവം. കാരവാനിന്റെ മുകളില്‍ കയറി നിന്നാണ് വിജയ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിജയിയുടെ സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിന് ഇടയില്‍ സെല്‍ഫിയും വിഡിയോയും താരത്തിന് പിന്തുണ അറിയിക്കുന്നതിനായാണ് ആരാധകര്‍ റീട്വീറ്റ് ചെയ്തത്. വിജയ് ചിത്രം ബിഗിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു അന്വേഷണം. അന്ന് മാസ്റ്ററിന്റെ ചിത്രീകരണം ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയിരുന്നു.

Story Highlights actor vijay, vijay

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top