Advertisement

കൊവിഡ് ഭീതിയിലും വോട്ട് രേഖപ്പെടുത്തിയത് 98,57,208 പേർ : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

December 8, 2020
Google News 2 minutes Read
people voted amidst covid panic says election commissioner

കൊവിഡ് ഭീതിയിലും വോട്ട് ചെയ്യാൻ ജനം എത്തിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. 98,57,208 വോട്ടർമാരാണ് പോളിം​ഗ് സ്റ്റേഷനിൽ എത്തിയത്. 93 ട്രാൻസ്ജൻഡർമാരും, 265 പ്രവാസി വോട്ടർമാരും വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാർഡുകളും. 12643 പോളിം​ഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ൽ അധികം തപാൽ വോട്ടുകളഅ‍ വിതരണം ചെയ്തു. 75 ശതമാനത്തോളം പോളിം​ഗ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു. വോട്ടർമാർ കൂട്ടമായി എത്തിയതിനാൽ ചിലയിടങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നും വി ഭാസ്കരൻ കൂട്ടിച്ചേർത്തു.

അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഡിസംബർ 10നാണ് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.

Story Highlights people voted amidst covid panic says election commissioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here