രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് സമാപനം

ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാ കണ്ണുകളും രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്കാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിച്ചു. നിയന്ത്രണങ്ങള്‍ക്കിടയിലും പലയിടത്തും പ്രവര്‍ത്തകരുടെ അവസാനപ്രചാരണനിമിഷങ്ങള്‍ കൊട്ടിക്കലാശത്തിന് സമാനമായി.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,വയനാട് ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ഒരുമാസക്കാലത്തെ പ്രചാരണത്തിരക്കിന്റെ അവസാനമണിക്കൂറുകള്‍ പ്രവര്‍ത്തകര്‍ പരമാവധി പ്രയോജനപ്പെടുത്തി. കൊട്ടിക്കലാശം നടത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ എവിടേയും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. അവസാനമണിക്കൂറിലും സ്ഥാനാര്‍ത്ഥികള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നാളെ രാവിലെ 9 മണിയോടെ ഉദ്യോഗ്സ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ നല്‍കി തുടങ്ങും. എല്ലാ ജില്ലകളിലും ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ സ്ഥാനാര്‍ത്ഥികള്‍ക്കും ഏറെ നിര്‍ണായകമാണ്. ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലേക്ക് തന്നെയെന്നുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നാളെ വീടുകയറിയുളള പ്രചരണത്തിലേക്ക് കടക്കും.
Story Highlights – public campaign ends for second phase election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here