Advertisement

സന്നാഹ മത്സരം: കാർത്തിക് ത്യാഗിയുടെ ബൗൺസർ ഹെൽമറ്റിൽ ഇടിച്ചു; പുകോവ്സ്കി റിട്ടയർഡ് ഹർട്ട്

December 8, 2020
Google News 2 minutes Read
Pucovski retires hurt helmet

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയയെ ആശങ്കയിലാക്കി ഓപ്പണർ വിൽ പുകോവ്സ്കിയുടെ പരുക്ക്. ഇന്ത്യൻ യുവ പേസർ കാർത്തിക് ത്യാഗിയുടെ ബൗൺസർ ഹെൽമറ്റിൽ ഇടിച്ച താരം റിട്ടയർഡ് ഹർട്ട് ആയി മടങ്ങിയിരുന്നു. പുകോവ്സ്കിയുടെ പരുക്കിനെപ്പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും മറ്റൊരു ഓപ്പണർ ഡേവിഡ് വാർണർ ടെസ്റ്റ് മത്സരങ്ങളിൽ പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ യുവതാരം ഉറപ്പായും ടീമിൽ എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് പരുക്ക്.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ 13ആം ഓവറിലായിരുന്നു സംഭവം. കാർത്തിക് ത്യാഗി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ബൗൺസർ പുൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട പുകോവ്സ്കിയുടെ ഹെൽമറ്റിൽ തന്നെ പന്ത് ഇടിക്കുകയായിരുന്നു. ഉടൻ നിലത്തിരുന്ന താരം പിന്നീട് ഗ്രൗണ്ടിൽ നിന്ന് മടങ്ങി. 39 പന്തുകളിൽ 26 റൺസെടുത്ത് നിൽക്കെയാണ് താരം മടങ്ങിയത്. റിട്ടയർഡ് ഹർട്ട് ആയി മടങ്ങുമ്പോൾ രണ്ട് ഓവറുകൾ കൂടിയാണ് മത്സരത്തിൽ ബാക്കി ഉണ്ടായിരുന്നത്.

Read Also : സന്നാഹ മത്സരം: പൂജാര പൂജ്യത്തിനു പുറത്ത്; രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

അതേസമയം, മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ ഇന്നിംഗ്സിൽ 247/9 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് മറുപടിയായി ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു നിൽക്കെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ തകർന്നടിഞ്ഞ ഇന്ത്യയെ ഫിഫ്റ്റിയടിച്ച വൃദ്ധിമാൻ സാഹയാണ് രക്ഷപ്പെടുത്തിയത്. 9 വിക്കറ്റ് നഷ്ടത്തിൽ 189 എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തു നിൽക്കെ മത്സരം അവസാനിച്ചു.

Story Highlights Pucovski retires hurt after being struck on helmet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here