വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തി യുവാവ്

വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ച കാമുകിയുടെ അച്ഛനെ കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലാണ് സംഭവം കൊലപാതകവുമായി ബന്ധപ്പെട്ട് 25 കാരനായ സൂരജ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 50 കാരനായ ബിജേന്ദർ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിൽ ആഴമേറിയ മുറിവകുൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സൂരജിലേക്ക് എത്തിച്ചത്.
വിവാഹത്തിന് വേണ്ടി പലതവണ ബിജേന്ദർ സിംഗിനോട് അനുമതി ചോദിച്ചുവെങ്കിലും ബിജേന്ദർ സിംഗ് ശക്തമായി എതിർക്കുകയായിരുന്നു. ബിജേന്ദർ സിംഗിന്റെ വളർത്തുമകളാണ് യുവാവിന്റെ കാമുകി. സൂരജുമായുള്ള പ്രണബന്ധത്തിൽ നിന്ന് പിൻതിരിയില്ലെന്ന് പെൺകുട്ടിയും നിലപാടെടുത്തതോടെ മകളെ യഥാർത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചു ബിജേന്ദർ സിംഗ്.
അന്ന് മുതൽ സൂരജ് കുമാർ ബിജേന്ദറിനെ പിന്തുടരുകയായിരുന്നു. സംഭവ ദിവസം ബിജേന്ദർ സിംഗിന്റെ വീട്ടിൽ സൂരജ് അതിക്രമിച്ച് കയറി തലയിൽ കത്തി വച്ച് കുത്തി. തുടർന്ന് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചാണ് മരണം ഉറപ്പാക്കിയത്.
Story Highlights – youth killed man who denied permission to marry daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here