പി.വി അൻവർ എം.എൽ.എയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നിലമ്പൂർ എം.എൽ.എ പി. വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർ​ഗീയ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ഷാജഹാൻ പായിമ്പാടമാണ് പി.വി.അൻവ‍ർ എം.എൽ.എയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിൽ നടന്ന എൽഡിഎഫ് കുടുംബയോഗത്തിൽ പി. വി അൻവർ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. എം.എൽ.എയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോൺ​​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Story Highlights P V Anver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top