ഡേവിഡ് വാർണർ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്ത്

ഏകദിന മത്സരത്തിനിടെ പരുക്കേറ്റ ഡേവിഡ് വാർണർ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് പുറത്ത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ താരം ടീമിലെത്തുമെന്നാണ് വിവരം. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് വാർണർക്ക് പരുക്കേറ്റത്.
വാർണറുടെ അഭാവത്തിൽ ആരാവും ഓസ്ട്രേലിയക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നതിനെപ്പറ്റി വ്യക്തമല്ല. സന്നാഹ മത്സരത്തിൽ സെഞ്ചുറിയടിച്ച കാമറൂൺ ഗ്രീനിന് സാധ്യത കല്പിക്കപ്പെടുന്നുണ്ട്. മറ്റൊരു ഓപ്പണർ വിൽ പുകോവ്സ്കി സന്നാഹമത്സരത്തിൽ മോശം ഫോമിലായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പന്ത് ഹെൽമറ്റിൽ ഇടിച്ച് താരം മത്സരത്തിനു ഫിറ്റാകുമോ എന്നതിലും വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം ഫോം തുടരുകയാണെങ്കിലും വെറ്ററൻ താരം ജോ ബേൺസ് ടീമിൽ തുടർന്നേക്കും.
ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ഏകദിന പരമ്പര ഓസ്ട്രേലിയയും ടി-20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല.
Story Highlights – David Warner Ruled Out Of First Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here