പരുക്കേറ്റ സിഡോ നാട്ടിലേക്ക് മടങ്ങി; വിടവാങ്ങൽ വിഡിയോ പങ്കുവച്ച് ബ്ലാസ്റ്റേഴ്സ്

പരുക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സെർജിയോ സിഡോഞ്ച സ്വന്തം നാടായ സ്പെയിനിലേക്ക് മടങ്ങി. തുടർചികിത്സകൾക്കായി താരം നാട്ടിലേക്ക് മടങ്ങിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് അറിയിച്ചത്. താരത്തിൻ്റെ വിടവാങ്ങൽ വിഡിയോ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് പങ്കുവച്ചിട്ടുണ്ട്.
താരത്തിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ് ആരംഭിച്ചിട്ടുണ്ട്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലാവും സിഡോയുടെ പകരക്കാരനെ ക്ലബ് ടീമിലെത്തിക്കുക. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്വാറൻ്റീൻ നിബന്ധനകൾ കാരണം ക്ലബിൽ ജോയിൻ ചെയ്താലും ഉടൻ താരത്തിന് കളിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ എത്രയും വേഗം താരത്തെ കണ്ടെത്തി ഇന്ത്യയിൽ എത്തിക്കാനാബും ക്ലബിൻ്റെ ശ്രമം.
ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനിടെയാണ് സിഡോയ്ക്ക് പരുക്കേറ്റത്. കണ്ണങ്കാലിനേറ്റ പരുക്ക് താരത്തെ ഏറെക്കാലം പുറത്തിരുത്തുമെന്ന് പരിശോധനകളിൽ വ്യക്തമായി. ഇതേ തുടർന്നാണ് താരത്തെ നാട്ടിലേക്കയക്കാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്.
Story Highlights – injured serjio cidoncha ruled out of season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here