തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വാട്സ്ആപ്പ് സ്റ്റിക്കറുകളും; ആപ്പ് പുറത്തിറക്കി

കൊവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുൻപത്തെ പോലെയായിരുന്നില്ല. വീടുകയറിയുള്ള വോട്ടുപിടുത്തവും കൊട്ടിക്കലാശവുമൊക്കെ ഒഴിവാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കടന്നു പോയത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബിഗ്‌മേക്കർ ബ്രാൻഡ് സൊലൂഷൻ.
’സ്റ്റിക്കർഹണ്ട്’ എന്നാണ് മൊബൈൽ ആപ്ലിക്കേഷന്റെ പേര്. ഉപയോക്താക്കൾക്ക് അവരുടെ രാഷ്ട്രീയ താത്പര്യം അനുസരിച്ച് സ്റ്റിക്കറുകൾ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺ ലോഡ് ചെയ്യാം. ജനുവരി ഒന്ന് മുതൽ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കറുകളും ബെർത്ത്ഡേ, വിവാഹം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, മറ്റ് ഇവന്റുകൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങൾക്കുമുള്ള സ്റ്റിക്കറുകളും ആപ്പിലൂടെ ലഭ്യമാകും.
Story Highlights – Mobile app, sticket hunt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here