Advertisement

ബിഗ് ബാഷ്: ചാമ്പ്യന്മാർക്ക് തോൽവിയോടെ തുടക്കം

December 10, 2020
2 minutes Read
big bash sidney hobart

ബിഗ് ബാഷ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ സിഡ്നി സിക്സേഴ്സിന് തോൽവിയോടെ തുടക്കം. ഹൊബാർട്ട് ഹറികെയ്‌ൻസാണ് ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. 16 റൺസിനാണ് ഹറികെയ്ൻസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൊബാർട്ട് ഹറികെയ്ൻസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 178 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേസ്ഴ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹറികെയ്‌ൻസിനു വേണ്ടി 33 പന്തുകളിൽ 58 റൺസ് നേടിയ ടിം ഡേവിഡ് ആണ് കളിയിലെ താരം.

ഓപ്പണർമാരായ ഡാർസി ഷോർട്ടും വിൽ ജാക്സും പൂജ്യത്തിനു പുറത്തായി പരുങ്ങലിലായ ഹറികെയ്ൻസിനെ കോളിൻ ഇൻഗ്രം-പീറ്റർ ഹാൻഡ്സ്കോമ്പ് സഖ്യം മൂന്നാം വിക്കറ്റിൽ നേടിയ 55 റൺസാണ് കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ സ്ലോഗ് ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഡേവിഡ് ഹറികെയ്‌ൻസിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. സിക്സേഴ്സിനായി ഡാനിയൽ ക്രിസ്ത്യൻ, ബെൻ ഡ്വാർഷുയിസ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ബിഗ് ബാഷ് ലീഗിലെ പുതിയ നിയമങ്ങൾ; അതൃപ്തി അറിയിച്ച് ഷെയിൻ വാട്സൺ

മറുപടി ബാറ്റിംഗിൽ ജോഷ് ഫിലിപ്പെ (1) ആദ്യ ഓവറിൽ തന്നെ പുറത്തായെങ്കിലും ജാക്ക് എഡ്‌വാർഡ്സ്-ജെയിംസ് വിൻസ് സഖ്യം രണ്ടാം വിക്കറ്റിൽ നേടിയ 116 റൺസിൻ്റെ കൂട്ടുകെട്ട് സിക്സേഴ്സിന് മത്സരത്തിൽ മുൻതൂക്കം നൽകി. എന്നാൽ എഡ്വാർഡ്സും (47), വിൻസും (67) അടുത്തടുത്ത ഓവറുകളിൽ പുറത്തായത് അവർക്ക് തിരിച്ചടിയായി. സ്ലോഗ് ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ ഹറികെയ്‌ൻസ് ബൗളർമാർ സിക്സേഴ്സിൽ നിന്ന് ജയം പിടിച്ചുവാങ്ങുകയായിരുന്നു.

Story Highlights big bash sidney sixers lost to hobart hurricanes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top