കിഴക്കമ്പലത്ത് ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് നേരെ സിപിഐഎം ആക്രമണം; സ്ത്രീക്ക് നേരെയും കൈയേറ്റ ശ്രമം

cpim workers attacked 20 20 husband and wife

കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് മർദനം. ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ട്വന്റി ട്വന്റി പ്രവർത്തകനായ യുവാവിനും ഭാര്യയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് ട്വൻ്റി ട്വൻ്റി നേതൃത്വം പറഞ്ഞു. സ്ത്രീക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായതായും നേതാക്കൾ പറഞ്ഞു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു.

ഇടുക്കി സ്വദേശിക്ക് നേരിയാണ് ആക്രമണമുണ്ടായത്. ഇടുക്കി സ്വദേശിയായ വ്യക്തി 18 വർഷമായി കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന് ഇവിടെ വോട്ടില്ല, കള്ള വോട്ട് ചെയ്യാനായി എത്തിയെന്ന് ആരോപിച്ചാണ് സിപിഐഎം പ്രവർത്തകർ മർദിച്ചത്. ട്വന്റി ട്വന്റി പ്രവർത്തകനാണ് ഇദ്ദേഹം. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയേയും വേട്ട് ചെയ്യാൻ സിപിഐഎം പ്രവർത്തകർ അനുവദിച്ചില്ല.

തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ കാണിച്ച് താൻ ഏഴാം വാർഡിലെ വോട്ടറാണെന്ന് പറഞ്ഞുവെങ്കിലും സിപിഐഎം പ്രവർത്തകർ ഇത് അം​ഗീകരിക്കാൻ തയാറായില്ല. പൊലീസ് ഇടപെട്ടുവെങ്കിലും ആക്രമണം തടയാൻ സാധിച്ചില്ല.

സിപിഐഎമ്മിന്റെ നേതൃത്വത്തിൽ രാവിലെ പത്ത് മണി മുതൽ ബൂത്ത് പിടുത്തം നടത്തിയെന്ന് ട്വന്റി ട്വന്റി ആരോപിച്ചു. മാത്രമല്ല ട്വന്റി ട്വന്റി അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഏഴാം വാർഡിൽ റീപോളിങ് വേണമെന്ന് ട്വൻ്റി ട്വൻ്റി നേതൃത്വം ആവശ്യപ്പെട്ടു.

ഏഴാം വാർഡിലെ അക്രമസംഭവം ചൂണ്ടിക്കാട്ടി ട്വന്റി ട്വന്റി തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Story Highlights cpim workers attacked 20 20 husband and wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top