സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ രാജ്യദ്രോഹത്തിന് തെളിവില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കസ്റ്റംസ് കേസ് മാത്രമേ നിലനില്‍ക്കൂ എന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
Read Also : സ്വര്‍ണക്കടത്ത്; എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൂടാതെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മണി എക്‌സ്‌ചേഞ്ച് ഏജന്റുമാരെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുമായി ബന്ധമുള്ളവരെയാണ് പ്രതി ചേര്‍ക്കുക. ഇവരെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
നയതന്ത്ര പ്രതിനിധികള്‍ക്ക് വിദേശ കറന്‍സി സംഘടിപ്പിച്ച് നല്‍കിയവരെപ്പറ്റിയാണ് അന്വേഷണം. സ്വപ്ന സുരേഷിന്‍റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.
അതേസമയം ജയിലില്‍ ജീവന് ഭീഷണിയെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന.
Story Highlights – gold smuggling case, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here