എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയെയും വെറുതെവിട്ടില്ല: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കോടികള്‍ ചെലവഴിക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി ലോക കേരളസഭ രൂപീകരിച്ചു. അതിനെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോക കേരള സഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢഗംഭീരമായ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടും. ലോകകേരള സഭയ്ക്കായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ ചെലവാക്കിയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത് നടത്തിയത്. രണ്ട് ദിവസത്തേക്ക് മാത്രമാണ് സഭ ചേര്‍ന്നത്. 2020 ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 1.84 കോടി രൂപ മുടക്കിയ ഹാളിലെ കസേരകളെല്ലാം പൊളിച്ചുമാറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here