തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ മികച്ച പോളിംഗ്; മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. വയനാട്ടില്‍ 27.44 ശതമാനവും പാലക്കാട് 26.18 ശതമാനവും തൃശൂരില്‍ 26.41 ശതമാനവും എറണാകുളത്ത് 25.89 ശതമാനവും കോട്ടയത്ത് 26.33 ശതമാനം പോളിംഗും രേഖപ്പെടുത്തിക്കഴിഞ്ഞു.
ജില്ലകളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു.
സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Story Highlights – local body election kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here