Advertisement

ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു

December 10, 2020
1 minute Read
paolo rossi

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റേസി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. 1982 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് പൗളോ റോസി. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1982 ലെ ലോകകപ്പില്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെയാണ് പൗളോ റോസി ലോകശ്രദ്ധയിലേക്ക് എത്തിയത്. ഇറ്റാലിയന്‍ ദേശീയ ടീമിനായി ആകെ 48 മത്സരങ്ങളാണ് പൗളോ റോസി കളിച്ചത്. എക്കാലത്തെയും മികച്ച മുന്നേറ്റ നിര താരങ്ങളില്‍ ഒരാളായിരുന്നു പൗളോ. ക്ലബ് തലത്തില്‍ യുവന്റസ്, എ.സി. മിലാന്‍ തുടങ്ങിയവര്‍ക്കായി പൗളോ കളിച്ചിട്ടുണ്ട്.

Story Highlights World Cup winner Paolo Rossi dies aged 64

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top