രാജസ്ഥാനിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശുമരണം; 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് ഒന്‍പത് കുട്ടികള്‍ക്ക്

രാജസ്ഥാനിലെ കോട്ട ജില്ലയിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ കൂട്ട ശിശുമരണം. 24 മണിക്കൂറിനിടെ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നവജാത ശിശുക്കളുടെ കൂട്ട മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Read Also : രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം; രണ്ട് ആശുപത്രികളിലായി മരിച്ചത് 134 കുട്ടികൾ
ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. എന്നാല്‍ തങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീനയും ജില്ലാ കളക്ടര്‍ ഉജ്വല്‍ റാത്തോഡും ആശുപത്രി സന്ദര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പത്ത് കുട്ടികള്‍ ഇതേ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. 48 മണിക്കൂറിലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ചില പരിശോധനകളും അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനും വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരമായിരുന്നു എന്നായിരുന്നു അന്ന് ആശുപത്രിയുടെ വിശദീകരണം.
Story Highlights – rajasthan, infant death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here