തദ്ദേശ തെരഞ്ഞെടുപ്പില്ലാത്ത ഏക പ്രദേശമായി കണ്ണൂരിലെ കന്റോൺമെന്റ് മേഖല

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്ലാത്ത ഒരു പ്രദേശമുണ്ട് കണ്ണൂർ നഗരമധ്യത്തിൽ. കേരളത്തിലെ ഏക കന്റോൺമെന്റ് മേഖലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഇല്ലാത്തത്. രാജ്യത്തെ 62 കന്റോൺമെന്റുകൾക്കൊപ്പമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക.

കണ്ണൂർ നഗരഹൃദയത്തിലെ അഞ്ഞുറേക്കറോളം വരുന്ന മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പടിക്കു പുറത്താണ്. ചുറ്റും പ്രചാരണം ചൂടുപിടിക്കുമ്പോഴും അയ്യായിരത്തോളം പേരെ ഇതൊന്നും ബാധിക്കുന്നതേയില്ല. സൈനിക കേന്ദ്രമടങ്ങുന്ന ഈ പ്രദേശം കന്റോൺമെന്റ് ബോർഡിന്റെ കീഴിലായതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്ലാതെ പോയത്. രാജ്യത്തെ മറ്റ് കന്റോൺമെന്റുകൾക്കൊപ്പമാണ് ഇവിടെയും തെരഞ്ഞെടുപ്പ് നടക്കാറ്. കണ്ണൂർ കന്റോൺമെന്റ് ബോർഡിൽ 12 അംഗ ഭരണസമിതിയാണുള്ളത്. സൈന്യത്തിന്റെ പ്രതിനിധികളാണ് അഞ്ച് പേർ. ഒരാൾ ജില്ലാ ഭരണകൂടത്തിന്റേയും. ബാക്കിയുള്ള ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇക്കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചതാണ്. എന്നാൽ, രണ്ട് തവണയായി കാലാവധി നീട്ടി. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

നിലവിൽ കോൺഗ്രസിനാണ് ഭരണസമിതിയിൽ മേൽക്കൈ. പ്രദേശവാസികൾക്കൊപ്പം സൈനികരുടെ കുടുംബങ്ങളും വോട്ടർമാരാണ്. തദ്ദേശ തെരഞ്ഞെടുപ്പില്ലെങ്കിലും ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കേരളത്തിലെ മറ്റിടങ്ങൾക്ക് സമാനമാണ്.

Story Highlights Local elections; Candidates busy moving posters and flexes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top