കേരളത്തിൽ ഇന്ന് 5949 പേർക്ക് കൊവിഡ്

5949 confirmed covid kerala

സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5173 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗ ബാധയേറ്റിരിക്കുന്നത്. ഉറവിടമറിയാത്ത 646 കേസുകളുണ്ട്.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 47 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. ഇന്ന് മാത്രം 30 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് 5168 പേർ രോ​ഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 60,000 ൽ താഴെയാണ്. ഒക്ടോബറിലേതിനേക്കാൾ 40 % കുറവാണ് ഇത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8-9 % ൽ നിൽക്കുന്നത് ആശ്വാസകരമാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights 5949 confirmed covid kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top