Advertisement

വീട്ടിലിരുന്ന് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി ഏയ്‌സ് വെയർ ഫിൻടെക് സർവീസസ്

December 12, 2020
1 minute Read

വീട്ടിലിരുന്ന് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി ഏയ്‌സ് വെയർ ഫിൻടെക് സർവീസസ്. ഏയ്‌സ് മണി എന്ന ആപ്ലിക്കേഷൻ വഴിയാണ് ഈ സേവനം ലഭിക്കുക.ആപ്പിന്റെ സേവനം നാളെ മുതൽ ലഭ്യമാകും.

ആദ്യ ഘട്ടത്തിൽ കൊച്ചി നഗരത്തിൽ മാത്രമായിരിക്കും ഏയ്‌സ് മണിയുടെ സേവനം. ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് മൈക്രോ എടിഎം സേവനം അവതരിപ്പിക്കുന്നത്. ബാങ്ക് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു തന്നെ പണത്തിന് ഓർഡർ നൽകാവുന്നതാണ്. ഓർഡർ നൽകി 40 മിനിറ്റിനുള്ളിൽ കമ്പനി എക്‌സിക്യൂട്ടീവ് വീട്ടിലെത്തും.

ഏത് ബാങ്കിൻറെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാം. ഒരുതവണ എടുക്കാവുന്ന പരമാവധി തുക 10,000 രൂപയാണ്. എടിഎം സേവനത്തിന് പുറമേ നൂറിലേറെ മറ്റു സേവനങ്ങളും ആപ്പിലുടെ ലഭ്യമാകുമെന്നും, ഏസ് വെയർ ഫിൻ ടെക് സർവീസസ് എംടിനിമിഷ ജെ വടക്കൻ പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഏസ് മണി ആപ്പ് ലഭിക്കും.

Story Highlights Aceware Fintech Services with Micro ATM service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top