രാജ്യത്ത് 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 33,494 പേരാണ് കൊവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 93,24,328 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 442 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,42,628 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,59,819 പേരാണ്.

Story Highlights India’s COVID tally crosses 98 lakh-mark with 30005 new cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top