കോഴിക്കോട് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

kuttichira clash

കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ്-യുഡ‍ിഎഫ് പ്രവർത്തകർ തമ്മിൽ സം​ഘർഷം. കുറ്റിച്ചിറ 58-ാം വാർഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.

കുറ്റിച്ചിറയിൽ വൈകിട്ടോടെയാണ് സംഭവം നടന്നത്. എൽഡിഎഫ് പ്രവർത്തകരുടെ ശക്തി പ്രകടനത്തിനിടെ യുഡിഎഫ് പ്രവർത്തകൻ ഇടിച്ചു കയറുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയുമായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സംഘർഷം തുടരുകയാണ്.

അതിനിടെ മലപ്പുറം ജില്ലയിൽ കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറാണ് കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തിയത്.

Story Highlights LDF, UDF, Kozhikode, Local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top