Advertisement

റാലിക്കിടെ ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു

December 13, 2020
1 minute Read
bjp workers boat capsized at srinagar

ശ്രീന​ഗറിൽ ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ​ഗമായി ബോട്ടിൽ നടത്തിയ റാലിക്കിടെയാണ് ബോട്ട് മറിഞ്ഞത്. കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കുർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന നേതാവ് തരുൺ ചു​ഗ് എന്നിവർ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ​ഗമായി ഉണ്ടായിരുന്നു.

ഘാട്ട് നമ്പർ 17ന് അടുത്തെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിയുന്നത്. കരയിലുണ്ടായിരുന്ന പ്രദേശ വാസികളും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് വെള്ളത്തിൽ വീണവരെ രക്ഷിച്ചത്.

അനുരാ​ഗ് ഠാക്കുറാണ് റആലി നയിച്ചത്. ജമ്മു കശ്മീരിലെ തെരഞ്ഞെടിപ്പ് ക്യാമ്പെയിന് നേതൃത്വം നൽകുന്നത് അനുരാ​ഗാണ്.

Story Highlights bjp workers boat capsized at srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top