കോഴിക്കോട്ട് ശ്രദ്ധ ആകര്‍ഷിച്ച് പ്രചാരണ വാഹനത്തിലെ കുട്ടി അനൗണ്‍സര്‍ ഹെയ്‌സിന്‍

കോഴിക്കോട്ടെ കലാശക്കൊട്ടിനിടെ പ്രചാരണ വാഹനത്തിന്റെ ശബ്ദം കേട്ടവരെല്ലാം വാഹനത്തിനകത്തേക്ക് എത്തിനോക്കി. തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒന്നില്‍ നിന്ന് മാത്രം കേള്‍ക്കുന്ന വേറിട്ട ശബ്ദമാണ് കാരണം. ഏഴ് വയസുകാരി ഹെയ്‌സിന്‍ ഹെഗലാണ് കോഴിക്കോട് കോര്‍പറേഷനില്‍ നടുവട്ടം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ പ്രധാന അനൗണ്‍സര്‍!!!
Read Also : തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്
അച്ഛനൊപ്പം തെരഞ്ഞെടുപ്പില്‍ ഹെയ്സിന് ഹെഗല്‍ സജീവമാണ്. അങ്ങനെ അച്ഛന്‍ പിടിച്ച മൈക്ക് വാങ്ങി പിടിക്കാനും വോട്ടുതേടാനും ആഗ്രഹം തോന്നി. വടിവൊത്ത അക്ഷരശുദ്ധിയോടെ ‘ അര്‍ഹതയാണ് അംഗീകാരത്തിനുള്ള മാനദണ്ഡമെങ്കില്‍’ എന്ന് ഹെയ്സിന് പറഞ്ഞപ്പോള്‍ പാര്‍ട്ടിക്കാരും ഹാപ്പിയായി.
തന്റെ ജയസാധ്യത ഹെയ്സിന്റെ വരവോടെ ഇരട്ടയായെന്നാണ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാരി പറയുന്നത്. ആദ്യം ഒന്ന് പേടിച്ചെന്നും പിന്നെ എല്ലാം അങ്ങ് സ്മൂത്തായെന്നും ഹെയ്സിന്‍ പറയുന്നു. ഹെയ്സിന് ഹിറ്റായതോടെ അനിയന്‍ നാല് വയസുകാരന്‍ സഫ്ദറും വാഹനത്തില്‍ ചേച്ചിയെ സഹായിക്കാന്‍ ഒപ്പമുണ്ട്.
Story Highlights – local body election, election special, announcer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here